ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

AnilKumar BalaKrishnan


കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, അനീഷ എന്നിവരാണ് മരിച്ചത്. പൊൻകുന്നം തോണിപ്പാറയിലെ വീടിന്റെ രണ്ടാം നിലയിൽ രക്തം വാർന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ 3 വയസ്സ് പ്രായമുള്ള കുഞ്ഞ് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കുട്ടി സുരക്ഷിതമാണെന്ന് പോലീസ് അറിയിച്ചു. പത്തൊൻപതാം മൈലിൽ നിന്ന് അടുത്തിടെയാണ് ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇവർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സൂചനയുണ്ട്.

Share This Article