ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ് ജന്മനാടായ വിഴിഞ്ഞത്തെ വീട്ടിലെത്തി. വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ പറന്നിറങ്ങിയത്. മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.. പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും വിജയം സമർപ്പിക്കുന്നതായി സഞ്ജു പറഞ്ഞു
T 20 ലോക കപ്പിലെ മിന്നുന്ന പ്രകടനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ സഞ്ജു സാംസന് ആവേശല സ്വീകരണം ആണ് നിന്നും നൽകിയത്.. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം തുടങ്ങിയവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി സഞ്ജുവിനെ സ്വീകരിച്ചു..
തന്നെ സ്നേഹിച്ചവർക്കും പ്രാർത്ഥിച്ചവർക്കും ഈ വിജയം സമർപ്പിക്കുന്നതായി സഞ്ജു പറഞ്ഞു. കരിയറിലെ നിർണ്ണായകമായ ഘട്ടത്തിൽ സച്ചിൻ തെൻഡുൽക്കർ നൽകിയ പിന്തുണയെക്കുറിച്ചും താരം വചാലനായി
2026 ടി – 20 ലോകകപ്പിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ സഞ്ജുവിൻ്റെ പ്രകടനമായിരുന്നു നിർണായകമായത്. അഞ്ച് മത്സരങ്ങളിൽ കളിച്ച താരം മൂന്ന് അർധ സെഞ്ച്വറികളടക്കം 321 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും താരം കരസ്ഥമാക്കി.. നാളെ ഡൽഹിയിൽ ടീം ഇന്ത്യയുടെ വിജയാഘോഷ ചടങ്ങുകൾ ഉള്ളതിനാൽ താരം അങ്ങോട്ട് തിരിക്കും… അതേസമയം സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്

