നിലമ്പൂർ റെയിൽവേസ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അംഗനവാടിയിലെ അടുക്കളക്ക് സമീപത്ത് നിന്നാണ് പിടികൂടിയത്.
എമർജൻസി റെസ്ക്യൂഫോഴ്സ് ടീമാണ് പാമ്പിനെപിടികൂടിയത്.
കുട്ടികൾക്ക് ഭക്ഷണം പാചകംചെയ്യുന്നതിന് വേണ്ടി ടീച്ചർ പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി.
