എഡിഎം നവീൻ ബാബുവിന്റെ മരണം, തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 12 ന്

AnilKumar BalaKrishnan

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം,
തുടരന്വേഷണ ഹർജിയിൽ വിധി ഈ മാസം 12 ന്.പോലീസ് അന്വേഷണത്തിൽ പിഴവുകൾ കാണിച്ച് ഭാര്യ മഞ്ജുഷയാണ് തുടർ അന്വേഷണം ആവശ്യപ്പെട്ടത്.
പക്ഷപാതപരമായാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതെന്നാണ് ഹർജിയിലെ ആരോപണം. അന്വേഷണ മേൽനോട്ടം വഹിച്ച എസിപി ടി.കെ.രത്നകുമാർ വിരമിക്കുന്നതിന് തൊട്ടുമുൻപ് കുറ്റപത്രം സമർപ്പിച്ചതും, വിരമിച്ചശേഷം ശ്രീകണ്ഠപുരം നഗരസഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചതും സംശയത്തിന് ഇടനൽകുന്നുവെന്നും ഹർജിയിൽ പറയുന്നു.കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയാണ് കേസിലെ പ്രതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

Share This Article