കോഴിക്കോട് സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന ചലഞ്ചിൽ പങ്കെടുക്കാൻ ആളുകളുടെ തള്ളിക്കയറ്റം. ഒരു രൂപ ചലഞ്ചിലൂടെ ഉൽപ്പന്നങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകുന്ന ചടങ്ങിലേക്കാണ് ആളുകൾ തള്ളിക്കയറിയത്. പോലീസിനെ അറിയിക്കാതെയായിരുന്നു പരിപാടി. ആളുകളുടെ തള്ളിക്കയറ്റത്തെ തുടർന്ന് പോലീസിലെത്തി ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരുകേറ്റു. സംഭവത്തിൽ സ്ഥാപന ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു രൂപയുടെ നോട്ടുമായി എത്തിയാൽ ഷൂ വാങ്ങി മടങ്ങാമെന്ന് സമൂഹമാധ്യമത്തിൽ പരസ്യം നൽകിയിരുന്നു. തുടർന്ന് സ്ഥാപനത്തിന് മുന്നിൽ ഇന്നലെ രാത്രി മുതൽ തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവരിൽ 100 പേർക്ക് കൂപ്പൺ നൽകിയെങ്കിലും മറ്റുള്ളവർ മടങ്ങി പോകാതെ വന്നതോടെയാണ് സംഭവം വിഷളായത്.
