സാമൂഹിക പെൻഷൻ വിഷയത്തിൽ യു ഡി എഫിനെതിരെ ധനമന്ത്രി കെ. എൻ.ബാലഗോപാലിന്റെ രൂക്ഷ വിമർശനം . 600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറയുന്നതെന്ന് ബാലഗോപാൽ . ഖജനാവിൽ പൂച്ചപ്പെറ്റ കിടക്കുന്നു എന്ന് പറയുന്നവരാണ് 3000 രൂപ പെൻഷൻ നൽകുമെന്ന വാഗ്ദാനം ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.യു ഡി എഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ 18 മാസം വരെ കുടിശ്ശികയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.
യു ഡി എഫിന്റെ പ്രഖ്യാപനങ്ങൾ നടപ്പാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാണെന്ന് ഇനി വി ഡി സതീശൻ ഉൾപ്പെടെ യു ഡി എഫ് നേതാക്കൾ പറയരുതെന്നും ബാലഗോപാൽ പറഞ്ഞു.
കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര വലിയ പ്രഖ്യാപനം അല്ലെന്നും മന്ത്രി പറഞ്ഞു. കട്ടപ്പുറത്തായിരുന്ന ബസുകൾ വീണ്ടും ഓടിത്തുടങ്ങിയത് ഈ സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയത് എൽ ഡി എഫ് സർക്കാരാണെന്നും ധനമന്ത്രി വ്യക്തമാക്കി.
3000 രൂപ പെൻഷൻ എന്ന യുഡിഎഫ് വാഗ്ദാനം പരിഹസിച്ച് മന്ത്രി കെ എൻ ബാലഗോപാൽ
