മഞ്ചേശ്വരത്ത് എൽഡിഎഫ് സ്ഥാനാർഥി കെ ആർ ജയാനന്ദ; തീരുമാനം സിപിഎം ജില്ലാ കമ്മിറ്റിയിൽ

AnilKumar BalaKrishnan

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദ മത്സരിക്കും. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ചേർന്ന് യോഗത്തിലാണ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. നേരത്തെ ഇടത് സ്വതന്ത്രനായി ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനായിരുന്നു തീരുമാനമുണ്ടായിരുന്നത്. ഷാനവാസ് മത്സരിച്ചാൽ യുഡിഎഫ് വോട്ടുകൾ പിടിച്ചെടുത്ത് അത് ബിജെപിയുടെ വിജയത്തിന് വഴി തുറക്കുമെന്ന സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തലാണ് ജയാനന്ദയയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിന് കാരണം.
ഭാഷ ന്യൂനപക്ഷ പ്രദേശമായ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള കെ ആർ ജയാനന്ദ തുളു അക്കാദമിയുടെ ചെയർമാൻ ആണ് .

Share This Article