സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ചുവരെഴുത്ത്. ആലപ്പുഴയിൽ CPIM നേതാവ് പിപി ചിത്തരഞ്ജന്റെ പേരിലാണ് നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ ചുവരെഴുത്തുകൾ നടത്തിയത്.ആലപ്പുഴ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ ചിത്തരഞ്ജനെ തന്നെയാണ് സിപിഐഎം മണ്ഡലത്തിൽ പരിഗണിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും മുൻപ് തന്നെ സ്ഥാനാർഥിയുടെ പേരിൽ പ്രചരണം ആരംഭിക്കുകയായിരുന്നു
സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ ആലപ്പുഴ ജില്ലയിലെ സീറ്റകളില്‍ മത്സരിക്കട്ടെയെന്ന പാര്‍ട്ടി തീരുമാനത്തിന് പിന്നാലെയാണ് പിപി ചിത്തരഞ്ജന്‍ പ്രചരണം ആരംഭിച്ചത്. എല്‍ഡിഎഫ് ബുക്ക് ചെയ്തിട്ട ചുവരുകളില്‍ ചിത്തരഞ്ജന്റെ ചിത്രം സഹിതമാണ് ചുവരെഴുത്ത്. വികസന തുടര്‍ച്ചക്ക് സഖാവ് പിപി ചിത്തരഞ്ജന്‍ എന്ന തലക്കെട്ടിലാണ് ചുവരെഴുത്തുകള്‍. തിരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തി.
മണ്ഡലത്തിലെ പതിനാറ് ചുവരുകള്‍ ആദ്യ ദിവസം എഴുതി തീര്‍ക്കും. എല്‍ഡിഎഫ് പ്രചരണം ആരംഭിച്ചതോടെ സ്ഥാനര്‍ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് കോണ്‍ഗ്രസ്. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനര്‍ഥി നിര്‍ണയം യുഡിഎഫില്‍ കീറാമുട്ടിയാണ്. ഏഴോളം പ്രമുഖരാണ് സ്ഥാനാര്‍ഥി കുപ്പായം തയ്പ്പിച്ച് കാത്തരിക്കുന്നത്. എഐസിസി സ്‌ക്രീനിംഗ് കമ്മറ്റിക്കു മുന്നില്‍ കെപിസിസി നല്‍കിയ പട്ടികയിലുള്ളത് മൂന്ന് പേരുകളാണ്.

