മത്സ്യബന്ധന ബോട്ടിൽ വിയറ്റ്നാം കപ്പലിടിച്ചു; രണ്ട് പേരെ കാണാനില്ല

AnilKumar BalaKrishnan

തിരുവനന്തപുരം: വിയറ്റ്നാം കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടം. രണ്ട് പേരെ കാണാതായി. ഒൻപത് പേരെ രക്ഷപ്പെടുത്തി. സെൻ്റ് ജോസഫ് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. കന്യാകുമാരി ഭാഗത്ത് ഉൾക്കടലിൽ ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്നും ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സാധാരണ ചെമ്മീൻ പിടിക്കുന്ന ബോട്ടാണ് സെൻ്റ് ജോസഫ്. അതുകൊണ്ട് ആഴക്കടലിലേക്കാണ് പ്രധാനമായും പോകുന്നത്. ആഴക്കടലിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ട് പൂർണമായും തകർന്നുപോയതായാണ് വിവരം. കാണാതായവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

പിടിച്ചെടുത്ത കപ്പൽ കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും ചേർന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article