തുരങ്ക പാതയുടെ ആദ്യ ബ്ലാസ്റ്റിംഗിൻ്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് എന്ന് മന്ത്രി പി എ മുഹമദ് റിയാസ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയൽ.
ആനക്കാംപൊയിൽ കള്ളാടി- മേപ്പാടി തുരങ്കപ്പാത നിർമാണത്തിൻ്റെ പാറ തുരക്കൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് നിർവ്വഹിച്ചു.
ഇരട്ട തുരങ്കങ്ങളിൽ ഒന്നായ
ഇടതുവശത്തെ ടണലിൽ 23 ദ്വാരങ്ങൾ തീർത്താണ് ആദ്യ സ്ഫോടനം നടത്തിയത്. പദ്ധതിയിൽ യാതൊരു തടസ്സങ്ങളും പ്രതീക്ഷിക്കുന്നില്ലെന്നും മൺസൂൺ കാലത്ത് പോലും പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ ആകുന്ന വിധമാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതെന്നും കിഡ് ഡയറക്ടർ കെ വി പുരുഷോത്തമൻ പറഞ്ഞു.
ഒരു മാസത്തിനകം എതിർ വശത്തു മേപ്പാടിയിൽ നിന്നും തുരക്കുന്ന പ്രവൃത്തിയും ആരംഭിക്കും. തുരങ്ക നിർമ്മാണത്തിന് അനുയോജ്യമായ ഭൗമ ഘടനയാണ് ഇവിടെയുള്ളതെന്ന് കൊങ്കൺ റെയിൽവേ അസിസ്റ്റൻറ് എൻജിനീയർ ഗുൽസാർ അഹമ്മദ് പറഞ്ഞു
വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് ആദ്യ ബ്ലാസ്റ്റ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു
എന്നാൽ വികസനത്തിൽ രാഷ്ട്രീയമില്ലെന്നും എതിർത്തവർ പോലും ഈ തുരങ്ക പാതയിലൂടെ സഞ്ചരിക്കുന്ന കാലം വരുമെന്നും ചടങ്ങിൽ പങ്കെടുത്തതിനു ശേഷം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റമെജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. പദ്ധതി നടപ്പിലാക്കുമ്പോൾ ഉമ്മൻചാണ്ടിയെയും കെഎം മാണിയെയും സ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സുരക്ഷിതമായി ബ്ലാസ്റ്റ് നടന്നതിന്റെ സന്തോഷത്തിലായിരുന്നുനാട്ടുകാരും.
വയനാട് തുരങ്കപാതയുടെ ആദ്യഘട്ടമായ പാറ പൊട്ടിക്കൽ ആരംഭിച്ചു; സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു
