ദോഹയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

AnilKumar BalaKrishnan

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ദോഹയിൽ പെട്ടുപോയ മലയാളികൾ ഇന്ന് നാട്ടിലെത്തും . അക്ബർ ട്രാവൽസിൻ്റെ നേതൃത്വത്തിലാണ് യാത്രക്കാരുടെ സംഘം ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിൽ എത്തുക.ദോഹയിൽ ഉള്ളവരെ ബസ്മാർഗ്ഗം റിയാദിൽ എത്തിച്ചാണ് അവർക്ക് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്. . യുദ്ധം തുടരുന്നതിനിടയിൽ
ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി സൗദിയിൽ നിന്നെത്തുന്ന ആദ്യ വിമാനമാണിത്. പുലർച്ചെ 3.30 ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനം റിയാദ് വഴി രാവിലെ 10.45 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേരും.

Share This Article