കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 31 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

AnilKumar BalaKrishnan

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 31 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. മിഡിൽ ഈസ്റ്റിൽ നിന്നും കൊച്ചിയിലേക്ക് വരേണ്ട 35 വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയിൽ നിന്ന് പ്രത്യേക കാർഗോ വിമാനം ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ എത്തും. പച്ചക്കറികളും പഴവർഗങ്ങളും കയറ്റി കൊണ്ടുപോകാനാണ് വിമാനം വരുന്നത്. അതേസമയം, 11 വിമാനങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ 5 വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തി.

Share This Article