മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനു ഹൃദ്യമായ സ്വീകരണം

AnilKumar BalaKrishnan

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ​മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി.​തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ​ഡോ. വിവേക് ജോഷി എന്നിവർ ഒപ്പ മുണ്ടായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽകർ സ്വീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ
ജില്ലാ കളക്ടർ ജി പ്രിയങ്കയും, റൂറൽ എസ് പി സുദർശനും ഒപ്പം ഉണ്ടായിരുന്നു. പോലീസിൻ്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അദ്ദേഹം കൊച്ചി ഡർബാർ ഹാൾ ഗ്രൗണ്ട് സന്ദർശനത്തിനായി തിരിച്ചു.

മാർച്ച് 7 വരെ മൂന്നു ദിവസങ്ങളിലായാണ് കമ്മീഷന്റെ ഔദ്യോഗിക സന്ദർശനം.
വിവിധ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരുമായി അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്ത് താൻ നടപ്പിലാക്കിയ പ്രധാന വികസന പദ്ധതികൾ അദ്ദേഹം ഈ സന്ദർശനവേളയിൽ നേരിൽ കാണും.

നഗരത്തിലെ പ്രധാന ആകർഷണങ്ങളായ ദർബാർ ഹാൾ, മറൈൻ ഡ്രൈവ്, റെയിൻബോ ബ്രിഡ്ജ്, മ്യൂസിക്കൽ വാക്ക്-വേ, എന്നിവയും അദ്ദേഹം സന്ദർശിക്കും. ഒപ്പം ജില്ലയുടെ യാത്രാസൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയ ഗോശ്രീ പാലവും, വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ചും അദ്ദേഹത്തിന്റെ സന്ദർശന പട്ടികയിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

​ഔദ്യോഗിക പരിപാടികൾക്ക് പുറമെ സന്ദർശനത്തിന്റെ അവസാന ദിവസമായ മാർച്ച് 7-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

Share This Article