സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാനെത്തിയ യുവാവിനെ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. 4 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി

AnilKumar BalaKrishnan

കൊല്ലം ശക്തികുളങ്ങര മരുത്തടിക്ഷേത്രോ ത്സവത്തിനിടെ ഉണ്ടായ ക്രൂരമായ ഉപദ്രവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും, രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ യുവാവ്..

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാ ത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും, സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു..

സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു. ‘തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവ സ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.’ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്..

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയായ ഹരികൃഷ്ണന്റെ മരണത്തില്‍ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. അക്രമം നടന്ന് 4 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നു. സംഭവത്തെ തുടർന്ന് ശക്തികുളങ്ങര പോലീസ് കേസെ ടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിൽ പോയതായാണ് സൂചന.

Share This Article