കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കേരള വിസി ഡോ: മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്ത് ഡോ. രാധാകൃഷ്ണൻ
ടവർ എന്ന് നാമകരണം ചെയ്ത കാര്യവട്ടം ക്യാമ്പസിന്റെ പുതുക്കി പണിത പ്രധാനകവാടം മന്ത്രി ആർ ബിന്ദു മാർച്ച് അഞ്ചിന്(നാളെ) വീണ്ടും നാമകരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു.
നാളെ (മാർച്ച് 5)
യൂ ജി സി യുടെ
പി എം ഉഷ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും,
കിഫ്ബി പദ്ധതിയിലൂടെ നിർമ്മിച്ച ജിയോളജി മ്യൂസിയത്തിന്റെ ഉദ്ഘാടനം ധനമന്ത്രി
കെ.എൻ. ബാലഗോപാലും, ഓപ്പൺ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും നിർവഹിക്കുന്നതിനൊപ്പമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഡോ: എസ്. രാധാകൃഷ്ണന്റെ പേര് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുന്നത്.
നിർമ്മാണം പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും പ്രവേശന കവാടം തുറന്നുകൊടുക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമായി SFI ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകളും, ജീവനക്കാരുടെ സംഘടനകളും രംഗത്തിറങ്ങിയതോടെ
പ്രവേശന കവാടം വിസി ഡോ: മോഹനൻ കുന്നുമ്മൽ ഔദ്യോഗികമായി തുറന്നു കൊടുക്കുകയായിരുന്നു.
ക്യാമ്പസിന്റെ പ്രധാന കവാടത്തിന്റെ പൗരാണികത നിലനിർത്തുന്നതിന് ഡോ: സർവേപ്പള്ളി രാധാകൃഷ്ണന്റെ പേരിലുള്ള ശിലാഫലകം മാത്രമേ പ്രദർശിപ്പിക്കാവൂ എന്നതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്ഘാടന ഫലകം വിസി ഒഴിവാക്കുകയായിരുന്നു
1963 ൽ കാര്യവട്ടം ക്യാമ്പസ് ഉദ്ഘാടനം ചെയ്ത മുൻ രാഷ്ട്രപതിഡോ: എസ്. രാധാകൃഷ്ണന്റെ പേര് കൊത്തിയ ശിലാഫലകം മാത്രമാണ് ഇപ്പോൾ പ്രവേശന കവാടത്തിൽ പതിച്ചിട്ടുള്ളത്. ക്യാമ്പസ് ഗേറ്റ് ഡോ:എസ്. രാധാകൃഷ്ണൻ ടവറായി പ്രഖ്യാപിച്ചിരുന്നു.
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഓരോ കെട്ടിടങ്ങൾക്കും ശിലാ ഫലകങ്ങൾ ഉണ്ട്. ചടങ്ങിൽ പങ്കെടുത്ത അതത് കാലത്തെ മന്ത്രിമാരുടെയും, ഗവർണർമാരുടെയും വിസി മാരുടെയും പേരുകൾ അതിൽ കൊത്തിവെച്ചിട്ടുമുണ്ട്. എന്നാൽ 1963 സെപ്റ്റംബർ 30ന് അന്നത്തെ രാഷ്ട്രപതിയും പ്രമുഖ ദാർശനികനുമായ ഡോ: രാധാകൃഷ്ണൻ സ്ഥാപിച്ച ശിലാഫലകം യൂണിവേഴ്സിറ്റി എഞ്ചിനീയറിങ് യൂണിറ്റിന് പിന്നിൽ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും അത് സ്ഥാപിക്കാനായി ഒരു കെട്ടിടമോ ഒരിടമോ സർവകലാശാലയ്ക്ക് കണ്ടെത്താനായില്ല.
1963ല്‍ കാര്യവട്ടം ക്യാമ്പസിലെ നിലവിലെ ഗാന്ധിഭവനിൽ ചേർന്നാണ് ഡോ: രാധാകൃഷ്ണൻ ശിലയിട്ടത്. കേരള സർവകലാശാലയുടെ 25 -)o വർഷം പൂർത്തിയാക്കിയ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. .
അന്ന് അദ്ദേഹം സ്ഥാപിച്ച ശിലാഫലകം വിസ്മൃതിയിലായി. ഇന്നത്തെപോലെ നേർത്ത പരുവപെടുത്തിയ പാറ കല്ലിലോ, മാർബിളി ലോ ആയിരുന്നില്ല ഫലകം ചെയ്തിരുന്നത്. വലിയ പാറക്കഷണത്തിന്റെ ഒരു ഭാഗം മിനുസപ്പെടുത്തി കൊത്തിവെച്ച നിലയിലാണ് ശിലാ ഫലകം. പത്തോ പതിനഞ്ചു പേർ ചേർന്ന് പിടിച്ചാൽ മാത്രമേ ശിലാഫലകം നീക്കാ നാവുകയുള്ളു. മറിഞ്ഞുകിടന്ന ഒരു വലിയ പാറക്കഷണം യൂണിവേഴ്സിറ്റി വക സ്റ്റോറിൽ നിന്ന് പുറത്തേക്ക് എടുത്തു മാറ്റാൻ മറിച്ചിട്ടപ്പോഴാണ് മുൻ രാഷ്ട്രപതി സ്ഥാപിച്ച ഫലകമാണെന്ന് തിരിച്ചറിഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭനായ അധ്യാപകനും രാഷ്ട്രതന്ത്രജ്ഞ നുമായ വ്യക്തിയോട് സർവകലാശാല നീതി കാട്ടുന്നില്ലെന്ന് വാർത്ത മുഖ്യ മാധ്യമങ്ങളിൽ ഇടം പിടിക്കുകയും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തതോടെയാണ് പുതുതായി നിർമ്മിക്കുന്ന ഗേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്ന് വിസി നിയമസഭയെ അറിയിച്ചിരുന്നു.
ക്യാമ്പസിന്റെ പ്രധാന കവാടത്തിൽ ശിലാഫലകം സ്ഥാപിച്ചതോടെ നാഷണൽ ഹൈവേയോട് ചേർന്നുള്ള സർവ്വകലാശാല ക്യാമ്പസ്സിന്റെ പുതിയ പ്രവേശന കവാടം മുൻ രാഷ്‌ട്രപതി ഡോ: എസ്.രാധാകൃഷ്ണന്റെ ഓർമ്മ നിലനിർത്താൻ സഹായകമായി.
പ്രസ്തുത ഗേറ്റ് ആണ് മാർച്ച് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. പുതുക്കി പണിത ഡോ:എസ്. രാധാകൃഷ്ണൻ കവാടം എന്ന് നാമകരണം ചെയ്ത് മന്ത്രി ഉത്ഘാടനം ചെയ്തതായ മറ്റൊരു ഫലകം കൂടി കവാടത്തിൽ നാളെ മുതൽ ഇടം പിടിക്കും.
പുതുക്കിയ കവാടവും നാമകരണവും മന്ത്രി വീണ്ടും നിർവ്വഹിക്കുന്നത് മന്ത്രിയുടെ പേര് പതിച്ച ഒരു ഫലകം കൂടി മുഖ്യ കവാടത്തിൽ സ്ഥാപിക്കുന്നതി നാണെന്നും, ഡോ. എസ്. രാധാകൃഷ്ണന്റെ പേരിലുള്ള ശിലാ ഫലകത്തോടൊപ്പം മറ്റൊരു ഫലകം കൂടി കവാടത്തിൽ
പതിക്കുന്നത് ഒഴിവാക്കേണ്ടത് ക്യാമ്പസ് കവാ ടത്തിന്റെ പ്രൗഢി നില
നിർത്തുന്നതിന് അനിവാര്യമാണെന്നുംചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരള വിസി യ്ക്ക് നിവേദനം നൽകി.
സി ആറു മാസം മുൻപ് ഉദ്ഘാടനം ചെയ്ത് നാമകരണം ചെയ്ത കവാ ടത്തിന് , മന്ത്രി ബിന്ദു വക ഉദ്ഘാടനം കൂടി

