അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് മാനാരി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. ,
വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിലെ എംപിയായിരുന്നു അദ്ദേഹം.
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
