കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബിർ നായിക് ആണ് മരിച്ചത്. ജനുവരി 28നാണ് അപകടം ഉണ്ടായത്. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വാർഡിൽ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡഡാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ കബിർ നായിക് കഴിഞ്ഞ 36 ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. നിർമ്മാണത്തിന് കരാർ എടുത്തിരിക്കുന്ന കമ്പനിയിലെ ജീവനക്കാരനാണ് കബിർ
