മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എ സുരേഷ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തി അനുഗ്രഹം തേടി. മഞ്ഞിളാംകുഴി അലി എംഎൽഎ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവർക്കൊപ്പമാണ് മലമ്പുഴയിലെ UDF സ്ഥാനാർത്ഥി പട്ടികയിലുള്ള സുരേഷ് തങ്ങളെ കണ്ടത് . ജനാധിപത്യ ചേരിക്കൊപ്പം ചേരാനുള്ള സുരേഷിന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന് സുരേഷ് പറഞ്ഞു.
