എല്ലായിടത്തും ബോംബ് വീഴും, ഈ രാത്രി സുരക്ഷിതയിടങ്ങളിൽ തുടരുക; ലക്ഷ്യം ഭരണമാറ്റമെന്ന്‌ ട്രംപ്

insight kerala

വാഷിങ്ടൺ: ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കാൻ വേണ്ടിയാണ് ഇറാനെതിരേ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം നടത്തിയതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ജനതയ്ക്ക് പ്രതിരോധം തീർക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോയിൽ പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച വീഡിയോയിലാണ് ട്രംപിന്റെ പ്രതികരണം

ആരംഭിച്ചിരിക്കുന്നത് വൻ സൈനിക നടപടിയാണെന്നും ഇറാന്റെ ആണവനിരായുധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് വീഡിയോ സന്ദേശത്തിൽ പറയുന്നു.

കുറച്ചുകാലം മുമ്പ് യുഎസ് സൈന്യം, ഇറാനിൽ പ്രധാനപ്പെട്ട ഒരു പോരാട്ടം ആരംഭിച്ചു. ഇറാനിയൻ ഭരണകൂടത്തിൽനിന്നുള്ള ഭീഷണികൾ ഇല്ലാതാക്കിയതായി ട്രംപ് പഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനത്തിൽ എത്തിയിരുന്നില്ലെന്നായിരുന്നു വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. ഇറാന്റെ ആണവ ചർച്ചകൾക്കിടെ അവരുടെ നിലപാടിൽ താൻ സന്തുഷ്ടനല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസ്-ഇസ്രയേൽ സംയുക്തമായി ഇറാനിൽ ആക്രമണം നടത്തിയിരിക്കുന്നത്. 

Share This Article