ഇറാനിലെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേലി ആക്രമണത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

insight kerala

തെഹ്റാൻ : ഇറാനിലെ ഇസ്രയേൽ കടന്നാക്രമണത്തിൽ 40 മരണമെന്ന് റിപ്പോർട്ട്. ഇറാനിലെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേലി ആക്രമണത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിലാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടത്. ശനിയാഴ്ച ഇറാനിലുടനീളം ലക്ഷ്യങ്ങൾ ലക്ഷ്യമിട്ട് യുഎസും ഇസ്രായേലും വലിയ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഈ സംഭവം. അമേരിക്കൻ-ഇസ്രയേൽ മിസൈൽ പതിച്ചത് സ്കൂളിലാണെന്നും 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരുമെന്ന് റിപ്പോർട്ട്

Share This Article