കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. ടൈൽ പാളി ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

insight kerala

തിരുവനന്തപുരം: കണ്ടെയ്നർ ലോറിയിൽ നിന്ന് ടൈൽസ് ഇറക്കുന്നതിനിടെ അപകടം. വലിയ ടൈൽ പാളി ദേഹത്ത് വീണ്
അതിഥി തൊഴിലാളി മരിച്ചു.
പശ്ചിമബംഗാൾ സ്വദേശി അഭിലിത്ത് ബർമൻ (32) ആണ് മരിച്ചത്.
ദേശീയപാത ബൈപ്പാസിൽ ലുലുമാളിന് എതിർവശത്തായിരുന്നു അപകടം
നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് എത്തിച്ച ടൈൽ ഇറക്കുന്നതിനിടെ ആയിരുന്നു അപകടം
മൂന്നു പേരാണ് കണ്ടെയ്നറിൽ ഉണ്ടായിരുന്നത്.
ടൈൽസ് മറിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ചാക്കയിൽ നിന്ന് എത്തിയ അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Article