കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല കോട്ടയം ദേവലോകത്തെ ഓർത്തഡോക്സ് സഭ ആസ്ഥാനത്തും ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ഓർത്തഡോക്സ് സഭയുമായി വലിയ ബന്ധമാണ് ഉള്ളതെന്നും സഭ ഉയർത്തുന്ന വിവിധ ആശങ്കകൾ പങ്കുവച്ചു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം പെരുന്നയിൽ മന്നം സമാധിയിൽ എത്തി പുഷ്പാർച്ചന നടത്തി. മന്നത്ത് പത്മനാഭന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്താനായാണ് എത്തിയതെന്നും ചെന്നിത്തല പറഞ്ഞു. വി ഡി സതീശൻ നയിക്കുന്നതിയ യാത്ര കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്നതിനിടെയാണ് ചെന്നിത്തല സമുദായ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
