രണ്ടാം പിണറായി സർക്കാറിന്റെ അവസാന നിയമസഭാ സമ്മേളനത്തിലെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധവും ബഹിഷ്കരണവും. ശബരിമല വിഷയത്തിലും തന്ത്രിയുടെ അറസ്റ്റിലും സഭ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകൾ ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ഭരണ പ്രതിപക്ഷ വാക്ക് പോരും രൂക്ഷമായിരുന്നു പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി. തന്ത്രിയുടെ അറസ്റ്റിനെ ചൊല്ലി രൂക്ഷമായ വാദപ്രതിവാദമാണ് ഭരണ പ്രതിപക്ഷ നിരയിൽ നിന്നുണ്ടായത്. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ കെ ബാബുവാണ് പ്രതിപക്ഷ നിരയെ നയിച്ചത്. തന്ത്രിയെ യാതൊരു കാരണവുമില്ലാതെ ജയിലിൽ അടച്ചുവെന്നും സർക്കാർ പ്രതികാരം ചെയ്തുവെന്നും കെ ബാബു ആരോപണം ആവർത്തിച്ചു. എന്നാൽ വിജിലൻസ് കോടതിക്ക് മേൽ സുപ്രിംകോടതിയുണ്ടെന്നു മന്ത്രി പി രാജീവ് ചുണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് മറ്റൊരു പണിയും ഇല്ലാത്തതിനാൽ രാവിലെ വന്ന് നടുത്തളത്തിൽ കുത്തിയിരിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് പരിഹസിച്ചു
പ്രതിഷേധം ശക്തമയോടെ ബഹിഷ്കരിച്ച് പ്രതിപക്ഷം പുറത്തേക്ക് ഇറങ്ങി. പ്രതിപക്ഷത്തിലെ അഭാവത്തിൽ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നു.
