മുഖ്യമന്ത്രിയുമായി മോഹൻലാലിൻ്റെ അഭിമുഖം; ടീസർ പുറത്തിറങ്ങി

insight kerala

മുഖ്യമന്ത്രി പിണറായി വിജയനുമായി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കണ്ടും മിണ്ടിയും… ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം.

സിനിമ ടീസറുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുന്നത് . മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ മോഹൻലാൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അതീവരഹസ്യമായിട്ടായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് അഭിമുഖം എന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന.. എന്റെ സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?”, “മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്? തുടങ്ങിയ ചോദ്യങ്ങൾ മോഹൻലാൽ ചോദിക്കുന്നുണ്ട്. എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം” എന്ന മോഹൻലാലിന്റെ വാക്കുകളോടെയാണ് ടീസർ അവസാനിക്കുന്നത്. ആ വാക്കുകൾക്ക് മുഖ്യമന്ത്രി കൈയടിക്കുന്നതും ടീസറിൽ കാണാം.. സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്..
മുൻപ് ഉമ്മൻ ചാണ്ടിയേയും മോഹൻലാൽ ഇത്തരത്തിൽ ഒരു അഭിമുഖം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്. അഭിമുഖത്തിന്റെ പൂർണ രൂപം ഫെബ്രുവരി 26 ന് റിലീസ് ചെയ്യും

Share This Article