പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തി അതിവേഗ റെയിൽവേ പദ്ധതി പരിഷ്കരിച്ച് ഇ ശ്രീധരൻ. നേരത്തെ പ്രഖ്യാപിച്ച ഒരു ലക്ഷം കോടി രൂപ ചിലവ് 56500 കോടിയായി കുറയും . പദ്ധതി പൂർത്തിയായാൽ ചുരങ്ങിയ നിരക്കിൽ 5 ലക്ഷം പേർക്ക് വരെ പ്രതിദിനം യാത്ര ചെയ്യാനാകുമെന്നും ശ്രീധരൻ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ തുടങ്ങി കണ്ണൂർ വരെ നീളുന്ന 465 കിലോമീറ്റർ പാതയാണ് പരിഷ്കരിച്ച പദ്ധതിയിൽ ഉള്ളത് ആകെ 20 സ്റ്റേഷനുകൾ തിരുവനന്തപുരം നെടുമ്പാശ്ശേരി കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി പത്തനംതിട്ടയിലും മലപ്പുറത്തും റെയിവേയും സാന്നിധ്യം ഉറപ്പിക്കുന്നു. 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രയിൻ മൂന്ന് മണിക്കൂർ 20 മിനുട്ട് കൊണ്ട് തിരുവനന്തപുരത്തം നിന്ന് കണ്ണൂരിൽ എത്തും. 780 രൂപ മാത്രമായിരിക്കും നിരക്ക് .ഇത് നിലവിലെ ഇന്ത്യൻ റെയിൽവേയുടെ എ സി ചെയർ കാർ നിരക്കിന് തുല്യമാണ്. നേരത്തെ പ്രഖ്യാപിച്ച് ഒരു ലക്ഷം കോടി രൂപയുടെ ചിലവ് 5650 കോടി രൂപയായി കുറയും.
പദ്ധതിക്ക് വേണ്ട മുഴുവൻ ഊർജവും സ്റ്റേഷൻ ടോപ്പുകളിലും മറ്റും സ്ഥാപിക്കുന്ന സോളാർ ഫാമുകളിലൂടെ കണ്ടെത്തും. രണ്ടാം ഘട്ടത്താൽ കാസർകോട്, വയനാട് ഗുരുവായൂർ പമ്പ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനാകും.
കേന്ദ്ര റെയിൽവേ മന്ത്രിയുമായുളള ധാരണയിലാണ് പദ്ധതി തയാറാക്കുന്നതെന്നും DPR തയ്യാറാക്കാനുള്ള അനുമതി വൈകാതെ ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

