കോഴിക്കോട്: എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് സഹയാത്രികയുമായ എം.എ. ഷഹനാസ് കോടതിയിൽ കീഴടങ്ങി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് കീഴടങ്ങിയത്.
2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.
