ഇടതുമുന്നണി യോഗം ഇന്ന് ചേരും; യുഡിഎഫിൽ ആർഎസ്പിയുമായുള്ള സീറ്റ് വിഭജന ചർച്ചയും ഇന്ന്

insight kerala

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുമുന്നണിയുടെ സംസ്ഥാന സമിതി ഇന്ന് യോഗം ചേരും.മുന്നണിയുടെ പ്രകടന പത്രിക തയാറാക്കാൻ സബ് കമ്മിറ്റിയെയും ഇന്ന് തീരുമാനിക്കും. സ്ഥാനാർത്ഥി മാനദണ്ഡം ഏത് രീതിയിലാകണം എന്നത് ഘടകക്ഷികളെ സിപിഎം ബോധ്യപ്പെടുത്തും. ജയ സാധ്യത മാത്രമാണ് മാനദണ്ഡം എന്നിരിക്കെ ടേം വ്യവസ്ഥയിലെ ഇളവുകൾ ചില നേതാക്കന്മാർക്ക് സിപിഎം നൽകുന്നുണ്ട്. ഘടകകക്ഷികളും ആയുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമേ സീറ്റ് വിഭജിച്ച വിഭജനം സംബന്ധിച്ച ആലോചനകളിലേക്ക് മുന്നണി നേതൃത്വo കടക്കു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 86 സീറ്റുകളിൽ സിപിഎമ്മും 25 സിപിഐയും 12 സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിച്ചിരുന്നു. ഒരു സീറ്റ് കൂടി കേരള കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ഇന്ന് വീണ്ടും തുടങ്ങുകയാണ്. ആർഎസ്പി മായുള്ള ചർച്ചയാണ് ആദ്യദിനം നടക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ആറ്റിങ്ങലും മട്ടന്നൂരും വച്ചുമാറാൻ ആർഎസ്പി തയ്യാറാണ്. പകരം ചടയമംഗലം ആണ് ആവശ്യപ്പെടുന്നത്. അതേസമയം മുസ്ലിംലീഗും ചടയമംഗലത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പുതുയുഗയാത്ര സമാപിക്കുന്നതോടെ ചർച്ചകൾ പൂർത്തിയാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. ബിജെപിയിലും, നിശ്ചയിച്ചുറപ്പിച്ച മുപ്പതോളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ കളത്തിൽ ഇറങ്ങട്ടെ എന്നാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടതില്ല എന്നും മണ്ഡലം കേന്ദ്രീകരിച്ച് ആദ്യമേ തന്നെ പ്രവർത്തനം തുടങ്ങണമെന്നുമാണ് നേതൃത്വത്തിന്റെ നിർദേശം. BDJS മായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ പൂർത്തിയാക്കും.

Share This Article