ചെങ്കോട്ടുകോണത്ത് സ്കൂൾ ബസ്സിൽ തീപിടുത്തം; മൂന്ന് ബസ്സുകൾ കത്തി നശിച്ചു

insight kerala

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ബസ്സിൽ തീപിടുത്തം. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ വൻ തീപിടുത്തം. മൂന്നു സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായി കത്തിനശിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകളാണ് തീപിടുത്തത്തില്‍ പൂർണമായും നശിച്ചത്.
ഇന്ന് പുലർച്ചെ 2.45 ഓടുകൂടിയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവ സമയത്ത് ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Share This Article