ശബരിമല സ്വർണ്ണക്കൊള്ളയിൽ പോറ്റി , വാസു , തന്ത്രി എന്നിവർക്ക് ഇഡിയുടെ സമൻസ്

insight kerala

ശബരിമല സ്വർണക്കവർച്ചക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ,എൻ വാസു , തന്ത്രി കണ്ഠരര് രാജീവർ എന്നിവർക്ക് ഇ ഡി യുടെ സമൻസ്. കേസിൽ മുഖ്യ പങ്കുണ്ടെന്ന് എസ് ഐ ടി കണ്ടെത്തിയ പ്രതികളെയാണ് ഇ ഡി യും ചോദ്യം ചെയ്യുന്നത്. തന്ത്രി കണ്ഠരര് രാജീവർക്ക് മാർച്ച് നാലിന് ഹാജരാകാനാണ് സമൻസ്.
ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയതിന് പിന്നിൽ അന്നത്തെ ദേവസ്വം കമ്മീഷണറായിരുന്ന എൻ വാസുവാണെന്നും, കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ വാസു ഇടപെട്ടിരുന്നുവെന്നുമായിരുന്നു എസ് ഐ ടി റിപ്പോർട്ട്. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു.
ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലുകളിലേക്കും ഇ ഡി കടക്കും.
മുരാരി ബാബു – ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെയും, ഡി സുധീഷ് കുമാർ – എൻ വാസു എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Share This Article