ലക്ഷദ്വീപിലെ ബുധനാഴ്ച വാഹന നിയന്ത്രണം റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു

insight kerala

ലക്ഷദ്വീപിലെ ബുധനാഴ്ച വാഹനം നിയന്ത്രണം റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ആഴ്ചയിലൊരിക്കൽ വാഹനം നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വിശദീകരിച്ചു. പ്രകൃതിരമണീയമായ ദ്വീപിലെ അന്തരീക്ഷമലിനീകരണം തടയാനും ഇന്ധനം ഉപഭോഗം കുറയ്ക്കാനും നിയന്ത്രണം പ്രയോജനപ്പെടുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.നിയന്ത്രണത്തിനെതിരെ വന്ന ഹർജി മാർച്ച് 16ന് വീണ്ടും പരിഗണിക്കും.

Share This Article