ഒടുവിൽ ആശ്വാസം; മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

insight kerala

കൊച്ചി: കലൂരിൽ മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. ഫയർഫോഴ്സും അനിമൽ റെസ്ക്യൂ ടീം സംഘമും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് സംഘം പില്ലറിന് മുകളിൽ കയറി പൂച്ചയെ താഴെ എത്തിക്കുകയായിരുന്നു. പൂച്ച പില്ലറിൽ കുടുങ്ങിയിട്ട് ഒരാഴ്ചയായെന്ന് പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പൂര്‍ത്തിയായത്. പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. ഭക്ഷണമൊന്നും കഴിക്കാത്തതിനാല്‍ പൂച്ച വളരെ അവശനായ നിലയിലാണ്.

Share This Article