എറണാകുളം : ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ ആളുമാറി മർദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചൂണ്ടി സ്വദേശിയായ ജോജി ജോണിനെയാണ് മദ്യപിക്കാനെത്തിയ ഒരു സംഘം യുവാക്കൾ വളഞ്ഞിട്ട് മർദ്ദിച്ചത്. ബാറിൽ പതിനഞ്ച് വയസുള്ള മകനൊപ്പം എത്തിയ മറ്റൊരാളുമായി യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും അതിനിടയിൽ ആളുമാറി ജോജി ജോണിനെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി എടത്തല പൊലീസ് അറിയിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുള്ള മറ്റ് മൂന്ന് പേരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
