വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വസതിയിൽ ആക്രമണ ശ്രമം. തോക്കുമായെത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തി. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സുരക്ഷാ പരിധി ലംഘിച്ചെന്ന് സീക്രട്ട് സർവീസ്. ട്രംപിന്‍റെ വസതിയായ മാർ എ ലാഗോയിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ എഫ്ബിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വസതിക്ക് ചുറ്റും കൂടുതൽ സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

