വേളിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ

insight kerala

തിരുവനന്തപുരം: വേളിയിൽ കടലിൽ കൈകൾ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ വേളി പള്ളിക്കു സമീപം കടലിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലിൽ തള്ളിയതാണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് തുമ്പ പോലീസ് അറിയിച്ചു.

Share This Article