സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ; മദ്യനയത്തെ എല്ലാ മതവിഭാഗങ്ങളും എതിർക്കണമെന്ന് സഭ അധ്യക്ഷൻ

insight kerala

മദ്യനയത്തിൽ സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ.
ബാറുകളുടെ സമയം വർദ്ധിപ്പിച്ചത് ആശങ്കയോടെയാണ് കാണുന്നതതെന്നും
ഇത് പൊതുസമൂഹത്തിന് വലിയ ഭീഷണിയായി മാറുന്നുവെന്നും ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
ക്രൈസ്തവർ മാത്രമല്ല എല്ലാ മതങ്ങളും ഇതിനെതിരെ ശബ്ദമുയർത്തണം.
മദ്യം സുലഭമായി ലഭിക്കുമ്പോൾ അക്രമവും അനീതിയും വർദ്ധിക്കും. മദ്യം വിറ്റ് ലഭിക്കുന്ന പണം കൊണ്ട് സർക്കാർ അനാവശ്യമായി ആഗോള സംഗമങ്ങൾ നടത്തുന്നു. മദ്യത്തിൽ നിന്നും 1850 കോടി രൂപ അധിക വരുമാനം ലഭിക്കുന്നുണ്ട്. ഈ പണം ധൂർത്തടിച്ച് സമ്മേളനങ്ങൾ നടത്തി പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഉദ്യോഗസ്ഥർ ഇതൊന്നും ചോദ്യം ചെയ്യാതിരിക്കാൻ അവർക്ക് ഡി എ കൂട്ടിക്കൊടുക്കുന്നുവെന്നും കത്തോലിക്ക ബാവ പറഞ്ഞു.

Share This Article