ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

insight kerala

പ​ത്ത​നം​തി​ട്ട : ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ന‌​ട​ത്തു​ന്ന പ്ര​തി​ഷേ​ധം നേരിടാന്ത‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് .ത​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഒ​രു പോ​ലീ​സ് സ​ന്നാ​ഹ​വും വേ​ണ്ട. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ണ്ടാ​കും. താ​നും ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം ഭ​യ​ന്ന് ഓ​ടു​ന്ന ആ​ള​ല്ല ​താ​ൻ. സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ന​ല്‍​കും. വീ​ഴ്ച ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കും. മ​നു​ഷ്യ സാ​ധ്യ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഒ​രു ആ​രോ​ഗ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സാ​പി​ഴ​വു​ക​ളി​ല്‍ പ്ര​തി​പ​ക്ഷ​വും മാ​ധ്യ​മ​ങ്ങ​ളും ശ​ബ്ദി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​യ സം​ഭ​വം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നോ​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ചോ​ദി​ച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേ സമയം ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി.

Share This Article