ഹെറോയിൻ കടത്തു സംഘത്തിലെ മുഖ്യകണ്ണി കോഴിക്കോട് പിടിയിൽ. “ചോട്ടു ഭായ് “എന്ന പേരിൽ അറിയപ്പെടുന്ന റഖീബുൾ അലം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2 ലക്ഷത്തോളം വില വരുന്ന 50 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. മുട്ടാഞ്ചേരി ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നാർക്കോട്ടിക്സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് യുവാവ് പിടിയിലാകുന്നത്. വെസ്റ്റ്ബംഗാളിൽ നിന്നും ഹെറോയിൻ എത്തിച്ച് കോഴിക്കോട് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ചെറുകിട വില്പനക്കാർക്ക് ഗ്രാമിന് 3000 മുതൽ 4000 രൂപ വരെ നിരക്കിൽ വിൽപ്പന നടത്തുന്നതാണ് റഖീബുൾ അലത്തിൻ്റെ രീതി.
