പി പി ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കി സർക്കാർ; വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്

insight kerala

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കി സർക്കാർ. ബിനാമി ഇടപാടിലും, അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം വേണ്ടെന്ന് നിലപാട്.വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം,നടപടിക്രമങ്ങളിലെ വീഴ്ചകളിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ശുപാർശ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദിവ്യ, കോടിക്കണക്കിനു രൂപയുടെ പ്രവ‍ൃത്തികൾ ബെനാമി കമ്പനിക്കു നൽകിയെന്നാണ് പരാതി.കമ്പനിയുടെ ഡയറക്ടറും,ദിവ്യയുടെ ഭർത്താവും ചേർന്നു കണ്ണൂരിലെ ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയെന്നും, കണ്ണൂർ ടൗണിൽ കെട്ടിടനിർമാണം സാധ്യമല്ലാത്ത സ്ഥലത്തു ന്യായവിലയെക്കാൾ കൂടുതൽ നൽകി ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങിയതിൽ അഴിമതിയുണ്ടെന്നുമുള്ള ആരോപണങ്ങളും പരാതിയിലുന്നയിച്ചിരുന്നു.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഏക പ്രതിയാണ് സിപിഎം നേതാവായ പി പി ദിവ്യ.

Share This Article