മാരാരിക്കുളം പോലീസ് സ്റ്റേഷൻ ആക്രമണം; 20 സിപിഎം പ്രവർത്തകരെയും കുറ്റവിമുക്തരാക്കി

insight kerala

മാരാരിക്കുളം പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികളായ 20 സിപിഎം പ്രവർത്തകരെയും കുറ്റവിമുക്തരാക്കി. പോലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചെന്നായൊരുന്നു കേസ്.ആലപ്പുഴ അസി. സെഷൻസ് കോടതിയുടേതാണ് വിധി. 2013ലെ സോളാർ സമരത്തിനെ തുടർന്നായിരുന്നു സ്റ്റേഷനിലെ പ്രതിഷേധം. ഉമ്മൻ ചാണ്ടിയുടെ കോലം കത്തിക്കുന്നത് തടയുന്നതിനിടെ പോലീസുകാർക്ക് പൊള്ളലേറ്റിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്.

Share This Article