സ്വകാര്യ ആശുപത്രിയിലേ നേഴ്സുമാർ നാളെ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും
ശമ്പള വർദ്ധന ആവശ്യപ്പെട്ടാണ് പണിമുടക്ക്
ഏഴുവർഷമായി ശമ്പള വർദ്ധനയില്ലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ
മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ
സ്വകാര്യ ആശുപത്രിയിൽ നേഴ്സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണ്
അടിസ്ഥാനശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്നും യുഎൻഎ
അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റു ആശുപത്രി ജീവനക്കാർക്ക് ആനുപാതികമായ ശമ്പള വർധന, യു.ജി.സി. സ്കെയിൽ ശമ്പളം നടപ്പിലാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാർ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക. എൻ.എച്ച്.എം., പാലിയേറ്റീവ് കെയർ, എം.എൽ.എസ്.പി., എച്ച്.ഡി.എസ്., ഇ.എം.ടി. ജീവനക്കാർക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങൾ.
സമരത്തിൽ എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകരും പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. തൃശ്ശൂരിൽ നടക്കുന്ന അവകാശ പ്രഖ്യാപന സമ്മേളനത്തോടെ സമരത്തിന്റെ അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

