സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഒ പനീര്‍സെല്‍വം; തമിഴ്‌നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

insight kerala

മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ പനീര്‍ശെല്‍വം ഡിഎംകെയിലേക്കെയെന്ന് സൂചന. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തിയതാണ് സംശയം ബലപ്പെടുത്തിയിരിക്കുന്നത്. എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് ഒപിഎസ് പറഞ്ഞു. എം കെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷത്തെ എംഎല്‍എ പി അയ്യപ്പനും രംഗത്തെത്തി.

നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ് നാട്ടില്‍ നടക്കുന്നത്. ബജറ്റ് ചര്‍ച്ചകള്‍ക്ക് നിയമസഭ പിരിയുന്ന ദിവസമായിരുന്നു ഇന്ന്. ഉച്ചയോടെ,സഭയില്‍ എംകെ സ്റ്റാലിനെ പുകഴ്ത്തി ഒപിഎസ് പക്ഷ എംഎല്‍എ – പി. അയ്യപ്പന്‍ രംഗത്തെത്തി. പിന്നാലെ, ഒപിഎസ്-എം കെ സ്റ്റാലിന്‍ കൂടികാഴ്ച. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കൂടികാഴ്ചയില്‍ പങ്കെടുത്തു. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തില്‍ എത്തുമെന്നും എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീര്‍ശെല്‍വം പ്രതികരിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്. എന്നാല്‍ എല്ലാ ശ്രമങ്ങള്‍ക്കും എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. സ്വന്തമായി പാര്‍ട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും അതിനിടെ ഒപിഎസ് നടത്തി. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ്, സുരക്ഷിത ഇടമെന്ന നിലയില്‍ ഡിഎംകെയിലേയ്‌ക്കെത്താന്‍ ഒപിഎസ് തീരുമാനിച്ചതെന്നാണ് സൂചന. ഇന്നലെ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ – ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article