തിരുവനന്തപുരം: ഇടതുമുന്നണിയുടെ വികസന മുന്നേറ്റ മേഖലാ ജാഥകൾ പാളിപ്പോയി എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. ജാഥകളുടെ നടത്തിപ്പിനെതിരെയും പങ്കാളിത്തക്കുറവിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത വേദികളിൽ പോലും കസേരകൾ ഒഴിഞ്ഞുകിടന്നു. ബിനോയ് വിശ്വം നയിച്ച ജാഥയിൽ ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. സംസ്ഥാനതലത്തിൽ ഒറ്റ ജാഥ നടത്തിയാൽ മതിയായിരുന്നു എന്ന് പാർട്ടി വിലയിരുത്തി. അതേസമയം തൃശ്ശൂർ പൂരം കലക്കലിലെ റിപ്പോർട്ടിനെതിരിയ വി എസ് സുനിൽകുമാറിന്റെ പരസ്യപ്രസ്താവനയ്ക്കെതിരെ എക്സിക്യൂട്ടീവിൽ വിമർശനം ഉണ്ടായി.
