കേരള സിൻഡിക്കേറ്റ് ക്വാറമില്ലാത്തത് കൊണ്ട് വിസി പിരിച്ചു വിട്ടു

insight kerala

തിരുവനന്തപുരം: ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഹാജരായ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ ഹാജർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്ന് കോറം തികയാത്ത കാരണം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് യോഗം വിസി ഡോ: മോഹനൻ, കുന്നുമ്മൽ പിരിച്ചുവിട്ടു.

സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാറുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഇന്നത്തെ യോഗത്തിൽ ഹാജരായില്ല.
കോൺഗ്രസിന്റെയും ബിജെപി യുടെയും പ്രതിനിധികൾ ഹാജർ രേഖപെടുത്തി.

രണ്ടുമാസത്തിനു ശേഷമാണ് കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗം ഇന്ന് ചേർന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യോഗ ആരംഭത്തിൽ തന്നെ അജണ്ട ചർച്ച ചെയ്യുന്നതിന് മുമ്പ് താൽക്കാരിക രജിസ്ട്രാർ ആർ. രശ്മി യെ മാറ്റി മറ്റൊരു അധ്യാപകന്  ചുമതല നൽകണമെന്ന ആവശ്യം സിപിഎം സിൻഡിക്കേറ്റങ്ങൾ ഉന്നയിച്ചു. രജിസ്ട്രാറെ അടിക്കടി മാറ്റുന്നത് സർവകലാശാലയുടെ സുഗമമായ ഭരണസംവിധാനത്തിന് തടസ്സമാണെന്ന നിലപാടായിരുന്നു വിസി യുടേത്. ഇരു വിഭാഗങ്ങളും അവരുടെ നിലപാടിൽ ഉറച്ചു നിന്നു.

സിൻഡിക്കേറ്റ് അംഗങ്ങൾ  ബോധപൂർവ്വം ഹാജർ രേഖപ്പെടുത്താതെ യോഗത്തിൽ പങ്കെടുക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിസി  നിയമാനുസരണം കോറമില്ലെന്ന കാരണം രേഖപ്പെടുത്തി യോഗം  പിരിച്ചുവിട്ടത്.

സർക്കാർ ഉദ്യോഗസ്ഥർ സിൻഡിക്കേറ്റ്
യോഗത്തിൽ പങ്കെടുത്താൽ അവർക്ക് ഹാജർ രേഖപ്പെടുത്തേണ്ടി വരുമെന്നത്കൊണ്ടാണ് കാലേകൂട്ടി തീരുമാനിച്ചപ്രകാരം സർക്കാർ പ്രതിനിധികൾ ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്നത്.

വിസി യോഗം പിരിച്ചുവിട്ടതിനെ തുടർന്ന് രജിസ്ട്രാർ ആർ.രശ്മിയും വിസി യോടൊപ്പം ഓഫീസ് വിട്ടു പുറത്തു പോയി. വിസി യുടെ അസാനിദ്ധ്യത്തിൽ  ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് രജിസ്ട്രാർ
കാലേകൂട്ടി ഓഫീസ് വിട്ടു പോയത്.

ഉച്ചകഴിഞ്ഞ് യോഗം ചേരാൻ സിൻഡിക്കേറ്റ് അംഗങ്ങൾ എത്തിയപ്പോഴാണ് യോഗം പിരിച്ചുവിട്ട കാര്യം സിൻഡിക്കേറ്റ് അംഗങ്ങൾ അറിഞ്ഞത്. തുടർന്ന് അവർ യൂണിവേഴ്സിറ്റി യുടെ പടിക്കൽ പ്രതിഷേധിച്ച് സത്യാഗ്രഹം നടത്തി.
  വിദ്യാർത്ഥികൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്
പി എച്ച് ഡി അവാർഡിംഗ് ഉൾപ്പെടെയുള്ള അക്കാഡമിക് വിഷയങ്ങളിൽ
വിസി  നിയമപ്രകാരമുള്ള
അധികാരം ഉപയോഗിച്ച്  അംഗീകാരം നൽകും.

ഈ മാസം വിളിച്ചു ചേർത്തിട്ടുള്ള വിസി അധ്യക്ഷത വഹിക്കുന്ന ബഡ്ജറ്റ് അംഗീകരിക്കാനുള്ള സെനറ്റും, ആക്കാദ മിക് കൗൺസിലും
ഏറെ സംഘർഷ ഭരി തമാകും.

Share This Article