പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൂൻസർ അറസ്റ്റിൽ. തൃശൂർ താന്ന്യം സ്വദേശി യദു ആണ് ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് അറസ്റ്റിലായത്, തൃശൂർ സിറ്റി സൈബർ പൊലീസിന് ലഭിച്ച എറണാകുളം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്ന് പെൺകുട്ടികളുടെ പരാതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യദുവിനെതിരെ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്. കൂടുതൽ പേരെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും ഇതിൽ പോക്സോ കേസുകളും ഉൾപ്പെട്ടിടുണ്ടെന്നുമാണ് അന്വേഷണ സംഘം നൽകുന്ന സൂചന . ഇരകളുടെ സ്വകാര്യത മാനിച്ച് കേസിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ആദ്യ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മറ്റ് പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
