ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസം; വലഞ്ഞ് രോഗികൾ; ഡയസ്നോൺ നിർബന്ധമാക്കി സർക്കാർ

insight kerala

മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെകണക്ക് വകുപ്പ് മേധാവിമാർ ഇതുവരെ നൽകിയിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിത കാലത്തേക്ക് എല്ലാ പരീക്ഷ ജോലികളും ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.. അതേസമയം പിജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

സമരത്തെ നേരിടാൻ സർക്കാർ ഡൈസ്
നോൺ പ്രഖ്യാപിച്ചെങ്കിലും പിന്നോട്ടില്ല എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘടന. കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആ ചർച്ചകളിൽ ഒന്നും തന്നെ സമവായമുണ്ടായില്ല. അതിനെ തുടർന്നാണ് പ്രതിഷേധം കടുപ്പിക്കാൻ ഉള്ള തീരുമാനത്തിലേക്ക് ഡോക്ടർമാർ കടന്നത്. സമരത്തെ നേരിടാൻ സർക്കാർ ഡയസ്‌നോണും നിര്‍ബന്ധമാക്കി.. ചിലരെങ്കിലും ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം പണിമുടക്കില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ അത്തരക്കാരുടെ പേരുവിവരങ്ങള്‍ കൃത്യമായി കൈമാറണമെന്നാണ് ജില്ലാ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അഡീഷണല്‍ സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുണ്ട്. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് വകുപ്പ് മേധാവിമാർ നൽകിയില്ല. ഡി എം ഇ ആവശ്യപ്പെട്ട കണക്ക് നൽകാൻ വകുപ്പ് മേധാവിമാർ തയ്യാറായില്ല.

എന്നാൽ പിജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിർണ്ണായക ചർച്ച വിജയിച്ചതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറാൻ പി ജി ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചത്. ഡോക്ടർമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയതോടെയാണ് സമരം അവസാനിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article