കൊല്ലത്ത് പോലീസ് സ്റ്റേഷന്‍ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പോര്

insight kerala

കൊല്ലത്ത് കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്‍റെ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച പരിപാടി മുടങ്ങിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് എംഎൽഎയുടെ ആരോപണം. അടിസ്ഥാനരഹിതമായ കാര്യമാണ് എംഎൽഎ പറയുന്നതെന്ന് സിപിഎം ജില്ലാ നേതൃത്വം മറുപടി നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

രാവിലെ 10 മണിക്കാണ് കുണ്ടറ നിയോജക മണ്ഡലത്തിലെ കണ്ണനല്ലൂര്‍ സ്റ്റേഷന് പുതിയ കെട്ടിടത്തിനുള്ള കല്ലിടൽ നിശ്ചയിച്ചിരുന്നത്.
വാടക കെട്ടിടത്തിൽ നിന്ന് മാറി സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ എംഎൽഎ പി സി വിഷ്ണുനാഥ് രണ്ടു കോടി രൂപ അനുവദിച്ചു. ഇന്നലെ രാത്രിയാണ് എ.സി.പി ഓഫിസില്‍ നിന്നു ഉദ്ഘാടനം നടത്താന്‍ പറ്റില്ലെന്നു എംഎൽഎയെ അറിയിച്ചത്. പൊലീസ് ആസ്ഥാനത്തും ആഭ്യന്തര വകുപ്പിലും പരിപാടിയുടെ അറിയിപ്പ് കിട്ടിയില്ലെന്നും ഉദ്ഘാടനം മാറ്റണമെന്നും ആവശ്യപെട്ടു.

എംഎൽഎയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു

തെരഞ്ഞെടുപ്പ് അടുത്തതോടെ കുണ്ടറയില്‍ എല്‍.ഡിഎഫ്–യുഡിഎഫ് സൈബര്‍ പോര് രൂക്ഷമാണ്. കശുവണ്ടി ഫാക്ടറിയിൽ എംഎൽഎയെ തടഞ്ഞെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം സിപിഎമ്മിന് ക്ഷീണമുണ്ടാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം തടയലിലേക്കും വഴി വെച്ചത്.

Share This Article