ബാറുകളുടെ സമയം ദീർഘിപ്പിച്ചതല്ല, ടൂറിസം കേന്ദ്രങ്ങളിലെ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തത് ; വിചിത്രവാദവുമായി എം ബി രാജേഷ്

insight kerala

ബാറുകളുടെ സമയമാറ്റത്തിൽ വിശദീകരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.
സമയം ദീർഘിപ്പിച്ചു എന്നത് ശരിയല്ല.ടൂറിസം കേന്ദ്രങ്ങളിലെ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തത്. അതേസമയം,മിന്നൽ വേഗത്തിലാണ് ഫയൽ നടപടികൾ പൂർത്തീകരിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ മന്ത്രി തള്ളി.
സമയം ദീർഘിപ്പിക്കുന്ന കാര്യത്തിൽ
പ്രതിപക്ഷത്തിന് അനുകൂല നിലപാടായിയിരുന്നു. ഇത് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും എം ബി രാജേഷ് പറഞ്ഞു. മദ്യവർജ്ജനമാണ് നിരോധനമല്ല ഇടത് സർക്കാരിന്റെ നയം എന്നും ഇടതുമുന്നണിയിൽ ഇത് സംബന്ധിച്ച് ആശയവിനിമയം നടന്നതായി മന്ത്രി കണ്ണൂരിൽ പറഞ്ഞു.

Share This Article