തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പലങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. സംഭവത്തിൽ ഭക്ഷ്യവിഷബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജഹാന്റെയും പതോളജി ഫലംവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. അതേസമയം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ടുപേരെക്കൂടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല.
