തിരുവനന്തപുരം: കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ട് വര്‍ഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കെ ടെറ്റ് പാസാകാത്ത അധ്യാപകരുടെ ശമ്പളം തടഞ്ഞു വെക്കില്ല. ഇക്കാര്യത്തിൽ എജിയുടെ നിയമോപദേശം തേടുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സുപ്രീംകോടതിയുടെ വിധിക്ക് അനുസരിച്ചാകും അന്തിമ തീരുമാനം ഒന്നും ഉത്തരവിൽ പരാമർശിക്കും.

