തന്ത്രിക്ക് ജാമ്യം; കട്ടിളപ്പാളി , ദ്വാരപാലക ശില്പ കേസുകളിൽ ജാമ്യം; എസ് ഐ ടിക്ക് തിരിച്ചടി

insight kerala

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കട്ടിളപ്പാളി കേസുകളിലും ദ്വാരപാലക ശില്പ കേസിലുമാണ് ജാമ്യം ലഭിച്ചത്. ഈ കേസിൽ അതിവേഗത്തിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് തന്ത്രി. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നതാണ് പ്രതിഭാഗത്തിൻ്റെ വാദം.

അതെ സമയം എസ് ഐ ടി റിപ്പോർട്ട് മുൻനിർത്തി പ്രോസിക്യൂഷൻ ജാമ്യഹർജിയിൽ എതിർവാദം ഉന്നയിച്ചിരുന്നു.

Share This Article